കൊയിലാണ്ടി: അനുവദനീയ പരിധിയെക്കാൾ കൂടുതലായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തുന്നതിനിടെ ഒരാളെ എക്സൈസ് സംഘം പിടികൂടി.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. പയ്യോളി വില്ലേജിലെ നെല്ലിയേരി മാണിക്കൊത്ത് പ്രദേശത്ത് പേരാമ്പ്ര–പയ്യോളി റോഡിലെ ചാർജിംഗ് സെന്ററിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.
KL-56 Z 6492 നമ്പറിലുള്ള ഇലക്ട്രിക് സ്കൂട്ടറിൽ 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൊയിലാണ്ടി മൂടാടി പാറക്കാട് പടിഞ്ഞായിൽ വീട്ടിൽ സന്തോഷ് കുമാർ (54) ആണ് അറസ്റ്റിലായത്.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ രാകേഷ് ബാബു ജി.ആർ, ശ്രീജിത്ത് സി.കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക് കെ.എം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
പ്രതിയെ പയ്യോളി കോടതിയിൽ ഹാജരാക്കിയതോടെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
