മതം നോക്കിയുള്ള ആക്രമണം അപലപനീയം: കല്പറ്റ നാരായണൻ

ജനാധിപത്യ സംവിധാനത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ മതം നോക്കി ആക്രമിക്കുന്ന രീതി പരി ഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ അഭിപ്രയപ്പെട്ടു . പേരാമ്പ്രയിൽ സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അർത്ഥത്തിലും ന്യുനപക്ഷ ത്തിനും ജനാധിപത്യത്തിനും ഒപ്പമാണ് എന്റെ നിലപാടെന്നും ആ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്കര സാഹിതി
ജില്ലാ ചെയർമാൻ കാവിൽ. പി മാധവൻ അധ്യക്ഷത വഹിച്ചു.

എൻ. വി ബാലകൃഷ്ണൻ, ഡോ. പി ഗീത, വിജയരാഘവൻ ചേലിയ,സംസ്ക്കാര സാഹിതി ജില്ലാ സെക്രെട്ടറി ടി വി മുരളി,പി മോഹനൻ, വിജയൻ ആവള, ഒ. സി ലീന,പി കെ നൗജിത്ത് സംസാരിച്ചു. ഉത്തര കൊറിയൻ ഭരണാധികാരി യുടെ മാതൃകയിൽ സ്വന്തം മുഖം മാത്രം കാണിക്കുന്ന ചരിത്രത്തിലെ ഏക വ്യക്തിയായിപിണറായി വിജയൻ മാറിയെന്നും, ഇതിന് വേണ്ടി പൊതു ഖജനാവിൽ നിന്നും മുന്നൂറ്റി അറുപതു കോടി ചിലവഴിച്ചെന്നും തുടർന്ന് സംസാരിച്ച ഇടത് ചിന്തകൻ എൻ. വി ബാലകൃഷ്ണൻ പറഞ്ഞു.

ബഹുസ്വരതയാണ് ജനാധിപത്യം. അത് മത സഹോദര്യത്തെ ഉയർത്തി പിടിക്കുന്നു. നിർഭാഗ്യവശാൽ ഇന്ന് കാണുന്നത് ഇടതുമുന്നണിയുടെ പിണറായി വിജയന്റെ ഏക സ്വരമാണ് കേൾക്കുന്നത്. അത് വിജയിപ്പിക്കാനു ള്ള ഗൂഡ നീക്കത്തെ ഒന്നിച്ച് എതിർക്കണമെന്ന് സാഹിത്യകാരൻ വിജയരഘവൻ ചേലിയ ആവശ്യപെട്ടു.

ടി പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ന്യുനപക്ഷ വിരുദ്ധ വികാരം ഉണർത്താനുള്ള ശ്രമം പലപ്പോഴും പിന്നീട് ഇടതു പക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് വടകരയിൽ ഷാഫിക്കെതിരെയും ഇപ്പോൾ പേരാമ്പ്രയിലും നടക്കുന്നത്. ഈ നീക്കം ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് തുടർന്ന് സംസാരിച്ച ആക്റ്റീവിസ്റ്റും എഴുത്ത് കാരിയുമായ ഡോ. പി ഗീത
അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.