സംസ്ഥാനത്ത് ദൂരപരിധി ഒഴിവാക്കി സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കുന്നു

സംസ്ഥാനത്ത് ദൂരപരിധി നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കുന്നു. 140 കിലോമീറ്റർ ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. കൊല്ലം – കുമളി, എറണാകുളം – കുമളി, കോട്ടയം – കുമളി, കോഴിക്കോട് – എറണാകുളം റൂട്ടുകളിലെ സ്വകാര്യബസുകൾ പെർമിറ്റ് പുതുക്കി.

ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകൾ താമസിയാതെ പുതുക്കും. നേരത്തെ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിനപ്പുറം സർവീസ് നടത്താൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് ഹൈക്കോടതി റദ്ദാക്കിയത്.

വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകാൻ തീരുമാനിച്ചത്. പുതിയ പെർമിറ്റുകൾ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.