പൂക്കാട് കലാലയത്തിൽ ചലചിത്ര പഠന ശില്പശാലക്ക് തുടക്കമായി

പൂക്കാട് കലാലയത്തിൽ ചലചിത്ര പഠന ശില്പശാലക്ക് തുടക്കമായി. പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ
വർണോത്സവത്തോടനുബന്ധിച്ച് ചലചിത്ര പഠന ശില്പശാല നടന്നു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രശസ്ത ചലചിത്ര സംവിധായകൻ
ടി.രൂപേഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ചിത്രകാരന്മാരായ ഷാജി മാസ്റ്റർ, റിബു മാസ്റ്റർ, യു.കെ. രാഘവൻ , എന്നിവർ സംസാരിച്ചു.. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ചടങ്ങിന് ജനറൽ സെക്രട്ടരി ശിവദാസ്
കാരോളി സ്വാഗതവും കൺവീനർ ആർട്ടിസ്റ്റ് സുരേഷുണ്ണി നന്ദിയും പറഞ്ഞു. കാലത്ത് പതാക ഉയർത്തിയതോടുകൂടി
ആരംഭിച്ച ശില്പശാലയിൽ തിരക്കഥ, എഡിറ്റിംഗ് ഷൂട്ടിംഗ്, സംവിധാനം തുടങ്ങിയ മേഖലകളിൽ ക്ലാസ്സുകൾ നടന്നു.
വൈകീട്ട നടന്ന സമാപന സമ്മേളനത്തിൽ വെച്ച് കേമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രവിതരണം നടത്തി.

Leave a Reply

Your email address will not be published.