യു.കെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു

തലശ്ശേരി പുന്നോൽ ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകനായ യുകെ സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു.  2008 ജൂലൈ 23 നായിരുന്നു കൊലപാതകം. രാത്രി 8.30ഓടെയാണ് ഉസ്സൻമെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫിൻ്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്.

എന്നാൽ ഈ കേസിന് പ്രമാദമായ മറ്റൊരു കേസുമായി ബന്ധമുണ്ടന്ന് ആരോപണം ഉയർന്നു. 2006ലെ ഫസൽ വധക്കേസുമായി മകൻ്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയിൽ മൊഴി നൽകിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യുകെ സലിമിൻ്റെ പിതാവ് ആരോപിച്ചിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published.