കൊയിലാണ്ടി ബൈക്ക് അപകടം ; കോമത്ത്കര സ്വദേശി മരിച്ചു

കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോമത്ത്കര സ്വദേശി മരിച്ചു.  തോട്ടത്തിൽ താഴെ  സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 9 മണിയോടെയാണ് അപകടം. ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ 4 മണിയോടെ മരണപ്പെട്ടു. സുബിലാഷ് കൊയിലാണ്ടിഹോസ്പിറ്റല്‍ സിവിൽ ഡിഫൻസ് അംഗമായിരുന്നു.
അച്ഛൻ : വാസു. അമ്മ : ലീല. ഭാര്യ : വിധു. മകൻ : ധാൻവിക്. സഹോദരൻ : സുധി.

Leave a Reply

Your email address will not be published.