തോരായി ശ്രീമഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രിൽ 6 മുതൽ

അത്തോളി: തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആറാട്ട് മഹോത്സവം ഏപ്രിൽ 6 തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് ആചാര്യ വരണത്തോടെ ഉത്സവത്തിന് തുടക്കമാകും. തുടർന്ന് രാത്രി 7 മണിക്ക് നൃത്തനൃത്ത്യങ്ങളോടുകൂടിയ നാട്ടരങ്ങ് അരങ്ങേറും.

ഏപ്രിൽ 7ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കൽ നടക്കും. വൈകുന്നേരം 6:30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി രാജേന്ദ്ര ഭട്ടിന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും. രാത്രി 8 മണിക്ക് ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് സ്റ്റാർ സിംഗേഴ്സ് കലാപ്രതിഭകളുടെ ഗാനമേളയും ഉണ്ടാകും.

ഏപ്രിൽ 8ന് രാവിലെ 11 മണിക്ക് ശ്രീ പരദേവത പാട്ടുപുരക്കുഴി ടീം അവതരിപ്പിക്കുന്ന ഭജന്സ് നടക്കും. വൈകുന്നേരം 6 മണിക്ക് സർപ്പബലിയും ഉണ്ടായിരിക്കും.

ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 മണിക്ക് പുഴക്കടവിൽ മീനൂട്ട്, വൈകുന്നേരം 6:30 ന് വടക്കെ ഗോപുരനടയിൽ നിന്ന് താലപ്പൊലി, രാത്രി 8 മണിക്ക് രാധാമാധവം ഭജന്സിന്റെ ഭജനയും നടക്കും.

ഏപ്രിൽ 10ന് രാവിലെ 11 മണിക്ക് ടി.പി. ദിനേശൻ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. വൈകുന്നേരം 4 മണിക്ക് തെക്കെ ഗോപുരനടയിൽ നിന്ന് ആരംഭിച്ച് കിഴക്കെ ഗോപുരനട വഴി ക്ഷേത്രത്തിലേക്ക് ഭഗവാന്റെ ഊര്‌ചുറ്റ് എഴുന്നെള്ളിപ്പ് നടക്കും. രാത്രി 9:30 ന് പള്ളിവേട്ടയും ഉണ്ടാകും.

ഏപ്രിൽ 11ന് രാവിലെ 10:30 മുതൽ നൃത്ത ശിൽപം നടക്കും. വൈകുന്നേരം ആറാട്ട് കടവിൽ കളിച്ചാറാട്ടോടെ കൊടിയിറങ്ങും.

ഏപ്രിൽ 12ന് രാവിലെ കലശത്തോടെ മഹോത്സവം സമാപിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.