യു.ഡി.എഫ് രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കളുടെ മണ്ണാണ് കൊയിലാണ്ടിയെന്നും കൊയിലാണ്ടിയില്‍ യു.ഡി.എഫ് കൈവരിച്ച് നഷ്ടപ്രതാപം തിരിച്ചു പിടിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊയിലാണ്ടി സൗത്ത് യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.നാരായണന്‍ നായര്‍, മണിമംഗലത്ത് കുട്ട്യാലി തുടങ്ങിയവര്‍ കൊയിലാണ്ടിയിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന് കരുത്ത് പകര്‍ന്നവരാണ്. എം.ടി പത്മയും പി ശങ്കരനും കൊയിലാണ്ടിയിലെ മണ്ണില്‍ നിന്ന് ജനപ്രതിനിധികളായി മന്ത്രിമാരായവരാണ്. കൊയിലാണ്ടിയില്‍ കരുത്തോടെ യു.ഡി.എഫ് തിരികെ വരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ടി. ടി. ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. വി.പി ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍, ജയ്പ്പൂര്‍ എം.എല്‍.എ അമീര്‍ കാസ് ടി.പി കൃഷ്ണന്‍, എ. അസീസ് മാസ്റ്റര്‍, തസ്‌നിയ ടീച്ചര്‍, ബാബു, യുസൈബ, ആരിഫ് കെ.ടി.വി, കെ എം നജീബ്, ഫാസില്‍ നടേരി, ആസിഫ് കലാം അഫ്‌സല്‍ എം.പി, മുസ്തഫ എം.കെ, സുമ കെ.ടി, റഹ്മത്ത് കെ.ടി.വി, യു എ അസീസ്, സംസാരിച്ചു. ടി. അഷറഫ് സ്വാഗതവും ഷമീം കെ എം നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് അംഗത്വം നേടിയ റിയാസ് ബക്കറിന് സ്വീകരണം നല്‍കി.
