സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വിലയില്‍ നിന്ന് 265 രൂപ കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,250 രൂപയാണ് വില. പവന് 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 1,06,000 രൂപയായി ഉച്ചക്ക് ശേഷമുള്ള വില. ഇന്ന് രാവിലെ ഒരു പവന് 1,07, 720 രൂപയായിരുന്നു വില. ഇന്ന് പവന് ആകെ കുറഞ്ഞത് 2200 രൂപയാണ്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. 

Leave a Reply

Your email address will not be published.