കാവുംവട്ടം മുസ്ലിം യൂ പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു

നടേരി കാവുംവട്ടം മുസ്ലിം യൂ പി സ്‌കൂള്‍ ശതാബ്ദിയാഘോഷ പരിപാടികള്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഇ.കെ.ഷര്‍മിള, പി.സുചിത്ര എന്നിവര്‍ക്ക് ഉപഹാരങ്ങളും സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹൈറുന്നിസ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍മാരായ ലാലിഷ പുതുക്കുടി, വിജയലക്ഷ്മി, സ്‌കൂള്‍ മാനേജര്‍ സി.കെ.കാസിം, മജീദ്, പി.സി. താഹിര്‍, ഹസ്‌ന, ടി.കെ.ഷെമി, അബൂബക്കര്‍ ഓടക്കല്‍, ടി.എം കുഞ്ഞായി, സി. അസ്ലം, റിഷാന, എം.പി.അബ്ദുള്‍ സലാം, സൈനുല്‍ അലി, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വടക്കയില്‍, എം.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപികമാരായ ഇ.കെ ഷര്‍മിള, പി.സുചിത്ര എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Leave a Reply

Your email address will not be published.