2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പ്രതിമാസം 1000 രൂപയുടെ വിദ്യാർത്ഥിനി സഹായം, 3000 രൂപ ക്ഷേമ പെൻഷൻ, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
യുഡിഎഫിന്റെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:
- സ്ത്രീശാക്തീകരണം: എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര.
- വിദ്യാഭ്യാസം: പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ സഹായം.
- ക്ഷേമം: ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കും.
- ആരോഗ്യം: കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
- തൊഴിൽ: യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
- പ്രത്യേക വിഭാഗങ്ങൾ: വയോജനങ്ങൾക്കായി പ്രത്യേക മന്ത്രാലയം, റബ്ബർ കർഷകർക്കും തൊഴിലാളികൾക്കും സംരക്ഷണം.
