ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

കീഴരിയൂർ : ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. സിവിൽ സർവ്വീസ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശാരിക എ.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത വഹിച്ചു. വർണ ബലൂണുകളും അലങ്കാരത്തൊങ്ങലുകളുമണിഞ്ഞ വിദ്യാർത്ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. പഠനോപകരണങ്ങളുടെ വിതരണോൽഘാടനവും ശാരിക നിർവ്വഹിച്ചു. സ്കൂൾ സൗന്ദര്യവൽക്കരണപരിപാടിയുടെ ഭാഗമായി കുട്ടികളുടെ ജന്മദിന സമ്മാനം സ്വീകരിക്കലിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എം സുരേഷ്കുമാർ നിർവഹിച്ചു. മാനേജ്മെൻറ് പ്രതിനിധി സനിൽ കുമാർ കെ, കെ.എം. സുരേഷ് ബാബു, വി.പി. സദാനന്ദൻ,കെ.കെ. അബ്ദുൽ സത്താർ, എൻ.ടി. കമല, പി.സുഷമ , സിൻഷ. കെ. അബ്ദുറഹിമാൻ, എ. ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ഫ്ലാഷ് മോബ്,ലത നാരായണനും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ അരങ്ങേറി. ഹെഡ്മിമിട്രസ് കെ ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി .ബിജു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Next Story

ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

Latest from Uncategorized

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ

സിപിഎം നേതാവ് മൂത്തോറൻ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്