കൊയിലാണ്ടി മണ്ഡലം എൽ ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രകടനപത്രിക എൽ ഡി എഫ് നേതാക്കൾ ഒന്നിച്ചു ചേർന്ന് പ്രകാശനം ചെയ്തു.

സ്ഥാനാർത്ഥി കെ ദാസൻ, കെ കെ മുഹമ്മദ്, എൽജി ലിജീഷ്, പി വിശ്വൻ, ഇ കെ അജിത്ത്, എം പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, ടി കെ ചന്ദ്രൻ, എം പി ഷിബു, സി സത്യചന്ദ്രൻ, എം റഷീദ്, പി എൻ കെ അബ്ദുള്ള, ശശി കോട്ടിൽ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് കടൽവിഭവങ്ങളുടെ മൂല്യവർധിത ഉല്പന്നങ്ങൾക്കായി ഒരു സ്ഥാപനം ആരംഭിക്കും. കോടിക്കൽ ബീച്ചിൽമിനി ഹാർബർ സ്ഥാപിക്കും, മത്സ്യ ബന്ധന ഉപകരണങ്ങളുടെ ഉൽപാദനം, വിപണനം എന്നിവയ്ക്കായി കൊയിലാണ്ടിയിൽ ഒരു കേന്ദ്രം ആരംഭിക്കും,വർഷത്തിലൊരിക്കൽ കൊയിലാണ്ടി മഹോത്സവം, ഗുരു ചേമഞ്ചേരി സ്മരണക്കായി സാംസ്ക്കാരിക കേന്ദ്രം, മണ്ഡലത്തിൽ ഒരു പോളിടെക്നിക്ക് സ്ഥാപിക്കൽ, കോഴിക്കോട് സർവ്വകലാശാലയുടെ സബ് സെൻ്റർ കൊയിലാണ്ടിയിൽ സ്ഥാപിക്കും, എല്ലാ ഗ്രാമ പഞ്ചായത്തിലും കളിസ്ഥലവും മിനി സ്റേറഡിയവും നിർമിക്കും, കായിക പ്രതിഭകളെ കണ്ടെത്താനായി മിനി ഒളിമ്പ്യാഡ്,സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാനായി കൊയിലാണ്ടിയിൽ ഒരു എക്സലൻസി സെൻ്റർ സ്ഥാപിക്കൽ, കൊയിലാണ്ടിയെ യുനസ്കോയുടെ ലോക പൈതൃക നഗരപട്ടികയിൽ ഉൾപ്പെടുത്തും, എല്ലാ പ്രായപരിധിയിൽ പെട്ടവർക്കുമായി ഓപ്പൺ ജിം, പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ, ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം, അത്യാധുനിക സൗകര്യങ്ങളോടെ തിയേറ്റർ കോംപ്ലക്സ്, താലൂക്കാശുപത്രിയെ പൂർണ്ണ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും.പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ, ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം, അത്യാധുനിക സൗകര്യങ്ങളോടെ തിയേറ്റർ കോംപ്ലക്സ്, താലൂക്കാശുപത്രിയെ പൂർണ്ണ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും. എല്ലാ പഞ്ചായത്തിലും ഒരു ശ്മശാനം, നഗരത്തിൽ ഒരു ഷീ ഹോസ്റ്റൽ തുടങ്ങിശ്രദ്ധേയമായ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LDF Prakadana Pathrika

 

Leave a Reply

Your email address will not be published.