കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവ കൊടി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്ക് കൊയിലാണ്ടി മുസ്ലിം ഹോണസ്റ്റി ഫെഡറേഷന്റെ വക കുട വിതരണം ചെയ്തു.സ്കൂൾ പിടിഎ കമ്മിറ്റിയുടെ വകയായി മധുര പലഹാരം വിതരണം ചെയ്തു. സ്കൂളിൽ പുതുതായി തുടങ്ങിയ പ്രീ പ്രൈമറി ക്ലാസിൻ്റെഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേ പാട്ട് നിർവഹിച്ചു.മുൻ പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ എസ് എസ് ജി കൺവീനർ ശ്രീ എൻ പി കെ തങ്ങൾ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഹസീന,മുസ്ലിം ഹോണസ്റ്റി ഫെഡറേഷൻ പ്രസിഡൻറ് ശ്രീ അസീസ്എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂൾ പ്രധാന അധ്യാപിക ചുമതലയുള്ള ശ്രീമതി ഷിംന രാഘവൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.