കൊയിലാണ്ടി എസ്. എ. ആർ. ബി. ടി. എം കോളേജിലെ 1983-85 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടന്നു

കൊയിലാണ്ടി എസ്. എ. ആർ. ബി. ടി. എം കോളേജിലെ 1983-85 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ അപൂർവ സംഗമം 43 വർഷത്തിന് ശേഷം കൊല്ലം ചിറയ്ക്കടുത്തുള്ള ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. എസ്. എ. ആർ. ബി. ടി. എം. ഗവ:കോളേജ് കൊയിലാണ്ടി 1983- 85 വർഷത്തെ കോമേഴ്സ് ഗ്രൂപ്പ്, ഈവനിംഗ് ബാച്ചിലെ സഹപാഠികളുടെ ഒത്തുചേരലിന്റെ ഉദ്ഘാടന കർമ്മം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവ്വഹിച്ചു. അജിത് ശിവപുരം അദ്ധ്യക്ഷത വഹിച്ചു.

ഈ കാലയളവിൽ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പോയ സഹപാഠികളുടയും അദ്ധ്യാപകരുടേയും ഓർമ്മകൾക്ക് മുമ്പിൽ സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് വി.കെ കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ.കെ. സുരേഷ് ബാബു സ്വാഗതം ആശംസിക്കുകയും പി. രാജീവൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പ്രസ്തുത ചടങ്ങിലെ വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന പഴയകാല അദ്ധ്യാപകരായ ശ്രീകുമാർ സാർ, ചന്ദ്രിക ടീച്ചർ, അബൂബക്കർ സാർ കാപ്പാട്, ശശീന്ദ്രൻ സാർ, ദയാനന്ദൻ സാർ, എന്നിവരേയും, ഈ ബാച്ചിലെതന്നെ സഹപാഠികളായ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രനെയും, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഭാസ്ക്കരനെയും, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായ പി. സത്യനെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു. വിവിധ തുറകളിലും സ്ഥലങ്ങളിലും ജീവിക്കുന്ന അമ്പതോളം പേരാണ് ഈ ഒത്തുചേരലില്‍ പങ്കാളികളായത്.

തുടർന്ന് സായാഹ്നം വരെ നടന്ന ഈ ഹൃദയസംഗമം പരിപാടിയിൽ ആട്ടവും പാട്ടും മറ്റ് കലാപരിപാടികളുമായി ഒരു പകൽ മുഴുവൻ അവർ ഒത്തു ചേർന്നു. കഥകൾ പറഞ്ഞും ജീവിതാനുഭവങ്ങള്‍ പരസ്പരം പങ്ക് വെച്ചും സമ്മാനങ്ങൾ നൽകിയും അവർ അവിടെ ചെലവഴിച്ചു. സാമൂഹ്യ സാംസ്ക്കാരിക മാനുഷിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തുമെന്ന തീരുമാനമെടുത്തുകൊണ്ടാണ് ഹൃദയ സംഗമം പരിപാടി അവസാനിച്ചത്.

Leave a Reply

Your email address will not be published.