ആന്തട്ട ഗവ. യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

അരങ്ങാടത്ത്: ആന്തട്ട ഗവ. യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്ര, സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ തൽസമയ സംപ്രേഷണത്തിന്റെ പ്രദർശനം, പ്രവേശനോത്സവ ഗാനാലാപനം, പപ്പറ്റ് ഷോ, മെഗാ ചിത്രമേള എന്നിവ സംഘടിപ്പിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ കെ. സി. ദിലീപ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അധ്യക്ഷത വഹിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ. ജുബീഷ്, ഗ്രാമപഞ്ചായത്ത് അംഗം സുധ കാവുങ്കൽ പൊയിൽ എസ്.എം.സി. ചെയർമാൻ കെ.മധു, എസ്. എസ്. ജി. ചെയർമാൻ എം. കെ. വേലായുധൻ, പി.ടി.എ. പ്രസിഡണ്ട് എ ഹരിദാസ്, അധ്യാപകരായ കെ. ബേബീരമ, പി.ജയകുമാർ എന്നിവർ സംസാരിച്ചു. ഭാസ്കരൻ പയ്യോളിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പപ്പറ്റ് ഷോ കുട്ടികൾ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. പാവയെ ഉപയോഗിച്ച് കുട്ടികളെ സ്വീകരിക്കുന്ന അനുഭവം ഏറെ വിസ്മയവഹമായിരുന്നു.

Leave a Reply

Your email address will not be published.