മരളൂരിൽ സർവ്വീസ് റോഡില്ല :ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

 

കൊയിലാണ്ടി നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂരിൽ നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിപ്പിക്കുന്നിടത്ത് സർവ്വീസ് റോഡില്ലാത്തത് കാരണം ജനങ്ങൾ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് . പനച്ചിക്കുന്ന് റോഡ് വരെ സർവ്വീസ് റോഡ് ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ അതിന് 50 മീറ്റർ മുൻപ് വരെ സർവ്വിസ് റോഡിൻ്റെ പണിയെല്ലാം കഴിഞ്ഞിട്ടുമുണ്ട്.കഴിഞ്ഞ ദിവസം സർവ്വിസ് റോഡ് വരുന്ന ഭാഗത്ത് ദൂരപരിധി നിശ്ചയിക്കുന്ന ബോർഡ് സ്ഥാപിക്കാൻ മൂന്ന് വലിയ കുഴിയെടുത്തത് പ്രദേശവാസികൾ തടഞ്ഞതോടെ കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവിടെ സർവ്വിസ് റോഡില്ല എന്ന വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വാക്ക് തർക്കമായതോടെ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്.

പ്രദേശവാസികൾ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് യോഗം ചേർന്നു നഗരസഭ വൈസ് ചെയർപഴ്സൺ സി.ടി ബിന്ദു ആദ്ധ്യക്ഷം വഹിച്ചു. ഉണ്ണികൃഷ്ണൻ മരളൂർ പി.ടി അജിത്ത്, പീതാംബരൻകുന്നോത്ത്,ഗിരീഷ് പുതുക്കുടി, അശോകൻ കുന്നോത്ത്. വേണു പുതുക്കുടി പ്രസംഗിച്ചു. സമരസമിതി ഭാരവാഹികൾ

ഉണ്ണികൃഷ്ണ്ണൻ മരളൂർ (ചെയർമാൻ)

പീതാംബരൻകുന്നോത്ത് (വൈസ് ചെയർമാൻ)

നഗരസഭ ചെയർപെഴ്സൺ സി.ടി. ബിന്ദു ( കൺവീനർ),

മണി അട്ടാളി (ജോ. കൺവീനർ) പി.ടി അജിത്ത് ( ട്രഷറർ)

Leave a Reply

Your email address will not be published.