കൊയിലാണ്ടിയെ ആവേശത്തിരയിലാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

 

കൊയിലാണ്ടി: സൂചികുത്താന്‍ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ പാതയോരത്തെ ആയിരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൊയിലാണ്ടിയില്‍ നടത്തിയ റോഡ് ഷോ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആവേശമായി. നാലരയോടെയാണ് പഴയ ചിത്രാടാക്കീസ് പരിസരത്ത് നിന്ന് തുറന്ന വാഹനത്തില്‍ രാഹുല്‍ഗാന്ധി റോഡ് ആരംഭിച്ചത്.

എ ഐ സി സി ജനറല്‍ സെക്ട്രറി കെ.സി.വേണുഗോപാല്‍,മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍,കൊയിലാണ്ടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുളള പ്രവര്‍ത്തകര്‍ നഗ വീഥിയിലൂടെ കുത്തിയൊഴുകി. ഏറ്റവും പിന്നിലായിട്ടയിരുന്നു രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്നത്. റോഡ് ഷോ യ്ക്ക് ശേഷം കൊയിലാണ്ടി സ്‌റ്റേഡിയത്തിന് മുന്നില്‍ വാഹനത്തില്‍ തയ്യാറാക്കിയ വേദിയില്‍ കയറി അദ്ദേഹം അര മണിക്കൂറോളം സംസാരിച്ചു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,സ്ഥാനാര്‍ത്ഥി കെ.പ്രവീണ്‍ കുമാര്‍ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.