കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ കെ.പി സി സി പ്രസിഡന്റ് വി എം.സുധീരന് തുടങ്ങിയവര്‍ എത്തുന്നു.
ഏപ്രില്‍ ഒന്നിന് രാവിലെ കുറ്റ്യാടിയില്‍ കെ.സി വേണുഗോപാല്‍ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രഭാത നടത്തം, 9 മണിക്ക് കൊയിലാണ്ടി മണ്ഡലം തീരദേശ പര്യടനം ഉദ്ഘാടനം, 11 മണിക്ക് നാദാപുരത്ത് കുടംബ സംഗമം എന്നീ പരിപാടികളിൽ പങ്കെടുക്കും.
വി.എം.സുധീരന് ഏപ്രില്‍ ഒന്നിന് കോഴിക്കോട് നോര്‍ത്ത്(10.00), ബാലുശ്ശേരി കായണ്ണ(11.30), കൊയിലാണ്ടി(3.00), വടകര(4.00) നാദാപുരം (5.00), മണിയൂര്‍ (6.00), എലത്തൂര്‍ (7.30) എന്നിങ്ങനെയാണ് പരിപാടികൾ
