ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം ഏപ്രില്‍ 19 മുതല്‍ മെയ് ഒന്നു വരെ

ചേലിയ കഥകളി വിദ്യാലയത്തില്‍ ഇരുപത്തി അഞ്ചാമത് കഥകളി പഠന ശിബിരം ഏപ്രില്‍ 19 മുതല്‍ മെയ് ഒന്നു വരെ നടക്കും. രണ്ടാഴ്ച നില്‍ക്കുന്ന ശിബിരത്തില്‍ കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിര്‍മ്മാണവും, ഓട്ടന്‍ തുള്ളല്‍ എന്നിവയിൽ പരിശീലനം നല്‍കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെയാണ് പരിശീലന സമയം. വൈകീട്ട് ചൊല്ലിയാട്ടം, സോദാഹരണ ക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ഏപ്രില്‍ 29, 30 മെയ് ഒന്ന് തിയ്യതികളില്‍ കലോത്സവമാണ്. കഥകളി, നാടകം, പ്രതിഭാസംഗമം, ക്ഷേത്രകലകളുടെ അവതരണം എന്നിവ കലോത്സവവേളയില്‍ അവതരിപ്പിക്കും. ശിബിര പരിശീലനം പൂര്‍ത്തിയായാല്‍ തുടര്‍ പഠനത്തിനായി കഥകളി വിദ്യാലയം നടത്തിവരുന്ന ദ്വിവത്സര കഥകളി കോഴ്‌സില്‍ ചേര്‍ന്നു പഠിക്കാന്‍ അവസരം ലഭിക്കും.

പരിശീലനം തികച്ചും സൗജന്യമാണ്. കലാമണ്ഡലം പ്രേംകുമാര്‍, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം ശ്രീരാം, കലാനിലയം ഹരി, കലാനിലയം പത്മനാഭന്‍, പ്രഭാകരന്‍ പുന്നശ്ശേരി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കും. 10 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 12 ന് വൈകീട്ട് അഞ്ച് മണിക്കു മുമ്പ് കഥകളി വിദ്യാലയത്തില്‍ ലഭിച്ചിരിക്കണം.

വിലാസം: സെക്രട്ടറികഥകളി വിദ്യാലയം, ചേലിയ, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി- 673306.
ഓണ്‍ലൈന്‍ അപേക്ഷകള്‍ താഴെ ചേര്‍ത്ത നമ്പറുകളിലേക്ക് വാട്‌സാപ്പ് ചെയ്യാം.
9947 31 96 81, 9446 25 85 85, 9446 73 16 10
E Mail ID: kathakali vidyalayam@gmail.com

Leave a Reply

Your email address will not be published.