മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രപൂരം മഹോത്സവത്തിന് കൊടിയിറക്കം ഇന്ന്

മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മാർച്ച് 29ന് രാത്രി 9 30 ന് ക്ഷേത്ര സ്ഥാനിമാരുടെ സാന്നിധ്യത്തിൽ കുമാരൻ വിളിച്ചപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. കോൽക്കളി വാദ്യമേളം, ആറാട്ട് വെടിക്കെട്ട്, എന്നിവയാണ് പ്രധാന ആകർഷണം.

മാർച്ച് 25 ബുധനാഴ്ച ആധ്യാത്മിക പ്രഭാഷണവും, രാത്രി 8:30ന് കോൽക്കളിയും നടന്നു. 26ന് രാത്രി സാംസ്കാരിക സദസ്സും, 8 .30ന് മ്യൂസിക്കൽ നൈറ്റും, 27 വെള്ളിയാഴ്ച സംഗീതജ്ഞന്മാരുടെ ജോബ് കുര്യൻ ലൈവ് ഷോയും, 28ന് ഉത്സവഭാഗം വെപ്പും, തിരുവാഭരണം എഴുന്നള്ളിപ്പും നടന്നു. 30ന് പ്രാദേശിക അടിയറ വരവുകളും ഭണ്ഡാരം വരവ്, എഴുന്നള്ളിപ്പ്, ഇളനീരാട്ടം എന്നിവയും നടന്നു. 31ന് ചൊവ്വാഴ്ച ആമ്പൽ പൊയ്ക തീരത്ത് നിന്നും താലപ്പൊലി എഴുന്നള്ളിപ്പ് നടക്കും. അതോടെ എട്ടു ദിവസത്തെ ഉത്സവാഘോഷത്തിന് കുടിയിറക്കം നടക്കും.

Leave a Reply

Your email address will not be published.