കൊയിലാണ്ടി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ചൊവാഴ്ച നടക്കുന്നതിനാൽ ദേശിയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വടകര ഭാഗത്ത് നിന്നും കോഴിക്കോടെക്ക് പോകുന്ന വലിയ വാഹനങ്ങൾ മൂന്ന് മണി മുതൽ പയ്യോളി – പേരാമ്പ്ര വഴി കോഴിക്കോടെക്ക് തിരിച്ച് വിടും. ചെറിയ വാഹനങ്ങൾ നന്തി ബൈപ്പാസ് വഴി ചെങ്ങോട്ട് കാവ് വഴി പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വൈകുന്നേരം മൂന്ന് മണിയോടെ തിരുവങ്ങൂരിന് മുമ്പ് ബൈപ്പാസിൽ നിർത്തിയിടുകയും , രാഹുൽ ഗാന്ധി കടന്ന് പോയതിന് ശേഷം കുനിയിൽക്കടവ് വഴി തിരിച്ച് വിടുകയും ചെയ്യും
