വായു, വെള്ളം, മണ്ണ്, ഊർജ്ജം തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ രൂപവൽകരിച്ച ഗ്രീൻ ഇക്കോ സ്ഫിയറിൻ്റെ ലോഗോ പ്രകാശനം കലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ കെ. കെ. എൻ കുറുപ്പ് നിർവഹിച്ചു. പരിസ്ഥിതി സംഘടനകളുടെ പ്രവർത്തനത്തിന് ഏറ്റവും പ്രസക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അളകാപുരിയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സെക്രട്ടറി കെ. മിനി, രഘുനാഥ് നല്ലാശേരി, മാർഗരറ്റ് ബോബി, ബിനീഷ് താമരശ്ശേരി പി. കെ വികാസ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ ജില്ലകളിലായി കിളികൾക്ക് കുടിനീർ പദ്ധതിയും വൃക്ഷത്തൈ നടീലും സംഘടിപ്പിക്കുകയുണ്ടായി. കെ കെ എൻ കുറുപ്പിന്റെ നിർദ്ദേശപ്രകാരം വടകര ലോകനാർകാവ് ക്ഷേത്രത്തിൽ പൂജാ പുഷ്പ തോട്ടം നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. എല്ലാ ജില്ലയിലും ഓരോ പരിസ്ഥിതി ക്യാമ്പ് വെക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.
