സംസ്ഥാനത്തെ SSLC പരീക്ഷ ഇന്ന് അവസാനിക്കും; ഏപ്രിൽ ഏഴിന് തുടങ്ങാനിരുന്ന മൂല്യനിര്‍ണയ ക്യാമ്പ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 16ന് നടക്കും, അതേസമയം ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5നാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
