നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും വ്യക്തികളും ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ നല്കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം. സര്ട്ടിഫിക്കേഷന് ഇല്ലാതെ പരസ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
പരസ്യത്തിന് നിശ്ചയിച്ച മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ വ്യക്തമാക്കണം. പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
