കൊയിലാണ്ടി: അണേല മരുതൂർ എൽ.പി സ്കൂളിന് പിറകിലുള്ള പാടശേഖരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി തീപിടിത്തം ഉണ്ടായി. ഏകദേശം മൂന്ന് എക്കറോളം വരുന്ന വയലാണ് തീയിൽപ്പെട്ടത്.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം ഉപയോഗിച്ച് തീ പൂർണമായും അണച്ചു. വേഗത്തിലുള്ള ഇടപെടലിലൂടെ തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് ടി.കെ, ലിനീഷ് എം, നവീൻ, ഹോംഗാർഡുമാരായ ഷൈജു, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
