പെട്രോൾ, ഡീസൽ വില വർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

പെട്രോൾ, ഡീസൽ വില വർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി മൂന്ന് രൂപയായി കുറഞ്ഞു.

ചില ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റു ചില കമ്പനികൾ വില വർധനവിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടി ഉണ്ടായിരിക്കുന്നത്.

ഡീസലിന് നികുതിയില്ല. ഇറാൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വ്യാഴാഴ്ച വീപ്പയ്ക്ക് 107.5 ഡോളറിലെക്കെത്തിയിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധവും തുടർന്ന് ഹോർമുസ് അടച്ചിട്ടതോടെയാണ് ഊർജ പ്രതിസന്ധിയും ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായത്.

Leave a Reply

Your email address will not be published.