കൊയിലാണ്ടി കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി .
കാലത്ത് ക്ഷേത്രനടയിൽ നടന്ന കൊടിയേറ്റത്തോടെ എട്ടുദി വസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നാന്ദികുറിച്ചു പന്തലായനി കൊല്ലത്തിൻ്റെ പ്രൗഢമായ ചരിത്രവും നാനാ ജാതിമത-വർണവർഗസംസ്കൃതി യുടെ ഗരിമയും ചേർന്നുണ്ടായ കാളിയാട്ടത്തെ വരവേൽക്കാൻ പതിനായിരങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. കേരളത്തിൻ്റെ സാം സ്കാരികധാരയിൽ ക്ഷേത്രോത്സവങ്ങളുടെ സംഭാവന വിലയിരു ത്തുമ്പോൾ വേറിട്ടുകാണേണ്ടു ന്ന ഒന്നാണ് പിഷാരികാവ് കാളിയാട്ടം. നമ്മുടെ പൈതൃകത്തിൻ്റെ ഈടുവെപ്പുകളിൽ ആളും അർഥവുംകൊണ്ട് ഏറെ സമ്പന്നമാണത്. വെള്ളിയാഴ്ച രാവിലെ 6.30-ന് മേൽശാന്തി ക്ഷേ ത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ കാളിയാട്ടത്തി ന് തീയതി കുറിച്ചുകഴിഞ്ഞാൽ ഉത്സവം തുടങ്ങുന്ന ദിവസംവ രെ മേൽശാന്തി ക്ഷേത്രത്തിനു ള്ളിലേക്ക് കടക്കാൻ പാടില്ല. കൊ ടിയേറ്റദിവസം രാവിലെയാണ് മേൽശാന്തി ക്ഷേത്രത്തിൽ പ്ര വേശിക്കുക. തുടർന്ന്, പുണ്യാ ഹത്തിനുശേഷമാണ് കൊടിയേറ്റം നടന്നത് 45 കോൽ നീളമുള്ള മുളയി ലാണ് കൊടിയേറ്റം . കാഴ്ചശീവേ ലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്ക രമാരാർ മേളപ്രമാണിയായി. രാവിലെ 10.30-ന് ശിവഗംഗ നാ ഗരാജിൻ്റെ സോപാനസംഗീതം രാവിലെ കൊല്ലം കൊണ്ടാടും പ ടി ക്ഷേത്രത്തിൽനിന്നുള്ള ആദ്യ ത്തെ അവകാശവരവ് ക്ഷേത്ര ത്തിലെത്തും. ശേഷം കുന്നോ റമല ഭഗവതി ക്ഷേത്രം, പണ്ടാ രക്കണ്ടി, കുട്ടത്തുകുന്ന്, പുളിയ ഞ്ചേരി എന്നിവിടങ്ങളിൽനിന്നു ള്ള വരവുകളും ക്ഷേത്രത്തിലെ ത്തും. വൈകീട്ട് കാഴ്ചശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായർ മേളപ്രമാണിയാകും. രാത്രി 7.30-ന് ബ്രഹ്മഭജൻസ്
