ചിങ്ങപുരം മഹാവിഷ്ണുക്ഷേത്ര ഉത്സവത്തിന് കൊടിയേറി

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച വൈകീട്ട് ക്ഷേത്ര തന്ത്രി അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. 26 ന് ഉത്സവവിളക്ക്, ശീവേലി എഴുന്നള്ളിപ്പ്. വൈകു:430 ന് കാഴ്ചശീവേലി, തായമ്പക. രാത്രി കലാപരിപാടികൾ.

27ന് ചെറിയ വിളക്ക് രാവിലെ 10.30 ന് അമ്മന്നൂർ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്. വൈകു കാഴ്ചശീവേലി തായമ്പക തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ മേളപ്രമാണത്തിൽ ശീവേലി എഴുന്നള്ളിപ്പ് വൈകിട്ട് 6.30 ന് ഡോ: പി. കെ.എം ഭദ്ര അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത്.

28 ന് വലിയ വിളക്ക് രാവിലെ 10 മണിക്ക് കലാമണ്ഡലം നന്ദകുമാറിൻ്റെ ഓട്ടൻതുള്ളൽ, വൈകീട്ട് കാഴ്ചശീവേലി നാദസ്വരം, രാത്രി 7 മണിക്ക് ഇരട്ട തായമ്പക, രാത്രി 9 മണി തിടമ്പ് നൃത്തം.

29 ന് പള്ളിവേട്ട കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ മേളപ്രമാണത്തിൽ ശീവേലി എഴുന്നള്ളിപ്പ്, ഓട്ടൻതുള്ളൽ, ഇളനീർകുലവരവ്, വൈകീട്ട് കാഴ്ചശീവേലി, മേളപ്രമാണം ചൊവ്വല്ലൂർ മോഹന വാര്യർ, പള്ളിവേട്ട എഴുന്നള്ളിപ്പ്, ആലിൻകീഴ് മേളം.

30 ന് കാലത്ത് 8 മണി ആറാട്ടിന് എഴുന്നള്ളിക്കൽ, വിശേഷാൽ പഞ്ചവാദ്യം, ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.