കൊയിലാണ്ടി: ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ നാലാം ചരമവാർഷികം ആചരിച്ചു. രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഡിസിസി പ്രസിഡണ്ടും സ്ഥാനാർത്ഥിയുമായ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് മുരളീധരൻ തോറോത്ത് അധ്യക്ഷനായി. കെ.പി.സി.സി. മെമ്പർ പി.രത്നവല്ലി, കെ. വിജയൻ,രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, നടേരി ഭാസ്കരൻ,അരുൺ മണമൽ, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക്ശ്രീജറാണി, കെ.എം. സുമതി, പി.വി. നാണി, തൻഹീർ കൊല്ലം, കെ.വി. റീന, അരീക്കൽ ഷീബ, ടി.പി. ശൈലജ,എൻ. ദാസൻ, ഉണ്ണികൃഷ്ണൻ പഞ്ഞാട്ട്, ബാബു കോറോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
