നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ പൂർത്തിയായപ്പോൾ ആകെ 2,71,42,952 വോട്ടർമാരാണുള്ളത്. മാർച്ച് 15 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. വനിതാ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണയും വലിയ വർദ്ധനവുണ്ട്.
ആകെ വോട്ടർമാർ: 2,71,42,952
വനിതകൾ: 1,39,21,868
പുരുഷന്മാർ: 1,32,20,811
ട്രാൻസ്‌ജെൻഡറുകൾ: 273
പ്രവാസി വോട്ടർമാർ: 2,42,093 (ഇതിൽ 2.04 ലക്ഷം പേർ പുരുഷന്മാരാണ്).
സർവീസ് വോട്ടർമാർ: 53,984
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ 2.87 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ പട്ടികയിൽ ഇത് 16 ലക്ഷത്തോളം കുറഞ്ഞു
