എം കെ ബീരാനെ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കെ പി സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് നിരീക്ഷകനായി എം കെ ബീരാനെ എ ഐ സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് ചെയർമാൻ ഇമ്രാൻ പ്രതാപ് ഗഡി എം പി നിയമിച്ചു. കെ പി സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന വൈസ് ചെയർമാനും ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി ) അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോർവയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ് എം കെ ബീരാൻ.

Leave a Reply

Your email address will not be published.