ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രധാന പരിഷ്കാരങ്ങൾ ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 72 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂർ മുമ്പ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. 8 മണിക്കൂർ മുമ്പു വരെ 50% ചാർജ് ഈടാക്കും. 8 മണിക്കൂറിൽ കുറവ് – ഒരു തുകയും കിട്ടില്ല. റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി.
യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം, നേരത്തെ ചാർട്ട് വരുന്നതിന് മുമ്പ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിൻ്റും 30 മിനിറ്റ് മുമ്പ് വരെ മാറ്റാം. ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാം.
