എൻ ഡി എ സ്ഥാനാർത്ഥി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഊരള്ളൂരിൽ ഇന്ന് പ്രതിഷേധ സായാഹ്നം

/

 

കഴിഞ്ഞ മൂന്ന് മാസത്തോളമായി അരിക്കുളം പഞ്ചായത്തിലെ ഊട്ടേരിക്കുന്നിലെ നിരവധി കുടുംബങ്ങൾക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കാതെ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്..ഇവിടുത്തെ ജനങ്ങൾ ഓരോ രണ്ട് ദിവസം കൂടുമ്പോഴും 600 രൂപ
വില കൊടുത്തു കുടിവെള്ളം ഉൾപ്പെടെയുള്ള ശുദ്ധജലം വാങ്ങേണ്ട അവസ്ഥയിലാണ്. പഞ്ചായത്ത് കുടിവെള്ള പദ്ധതി പാഴായി കിടക്കുന്നു . ജലജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ കൃത്യമായി നടപ്പാക്കുന്നുമില്ല. ജലജീവൻ മിഷന് കീഴിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ നിരക്കിൽ വെള്ളം എത്തിക്കണം. കുടിവെള്ളക്ഷാമം രൂക്ഷമായ പല ഭാഗങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല എന്നതാണ് സ്ഥിതി.
കുന്നിൻ പ്രദേശത്തെ കൂലിപ്പണിക്കാരും സാധാരണക്കാരുമൊക്കെയായ പാവപെട്ട ജനങ്ങൾ ഓരോ രണ്ട് ദിവസം കൂടുമ്പോഴും 600 രൂപ കൊടുത്ത് 1000 ലിറ്റർ വെള്ളം വാങ്ങിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമം കുടിവെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

Leave a Reply

Your email address will not be published.