മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എംകെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എംകെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 58 ലക്ഷം രൂപയുടെ ബാധ്യതയാണ് മുന്‍ മന്ത്രിക്ക് ഉള്ളത്. തുടര്‍ന്ന് കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിന് ബാങ്ക് നോട്ടീസ് നല്‍കി. മാര്‍ച്ച് 31 നകം പണം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് വിശദമാക്കുന്നത്.

പത്ത് വര്‍ഷം മുന്‍പാണ് വീടിന്റെ നവീകരണത്തിനായി എംകെ മുനീര്‍ കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. പല തവണയായി പുതുക്കി വച്ചെങ്കിലും 60 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു. എംകെ മുനീറിന്റെ അപേക്ഷ പ്രകാരം ബാങ്കും സംസ്ഥാന സഹകരണവകുപ്പും ഇടപെട്ട് ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി തുക 49 ലക്ഷമാക്കി കുറച്ചിരുന്നു.
എന്നാല്‍ അതും അടയ്ക്കാതെ വന്നതോടെയാണ് വീട് ജപ്തി ചെയ്യുമെന്നറിയിച്ച് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് മുപ്പത്തിയൊന്നാണ് തുക അടയ്ക്കാനുള്ള അവസാന തീയതി. ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന്റെ കാലാവധി കഴിഞ്ഞതോടെ 58 ലക്ഷം രൂപ മുനീര്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചത്.

Leave a Reply

Your email address will not be published.