സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. മാസങ്ങൾക്ക് ശേഷം ഒരു ലക്ഷത്തിനും താഴേക്കെത്തി. ഇന്ന് രാവിലെ മുതൽ മാത്രം മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു. 12,435 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്.
