കൊയിലാണ്ടി അസംബ്ലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി സിആർ പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടിയിൽ പത്രിക സമർപ്പിച്ചു. വരണാധികാരി ടി.ബി പ്രകാശിനാണ് പത്രിക നൽകിയത്. ബിജെപി കേന്ദ്ര നിരീക്ഷകൻ അച്ചുത റാം മോഹൻ (വിശാഖപട്ടണം), സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ. കെ ബൈജു പയ്യോളി, വായനാരി വിനോദ്, ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വി. സത്യൻ, ജനറൽ സെക്രട്ടറി എസ് .ആർ ജയകിഷ്, വി.കെ ജയൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്, വിനു രാജ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. പ്രകടനം ആയിട്ടാണ് പത്രിക ൽകാൻ എത്തിയത്.
