മൈസൂരിനടുത്ത് സ്ലീപ്പർ ബസ്സ്‌ അപകടത്തിൽ പെട്ടു :നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകയിലെ ചന്നപട്ടണയ്ക്ക് സമീപം പുട്ടപ്പനതൊടിയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശികളായ സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞതായി പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരുടെ ചികിത്സയും സംബന്ധിച്ച തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published.