കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻ കുട്ടി നായർ, കെ. ദേവദാസ് ഇ. രാജഗോപാലൻ നായർ, സി. ഉണ്ണികൃഷ്ണൻ,എം. ബാലകൃഷ്ണൻ, പി. പി. രാധാകൃഷ്ണൻ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ, ഉണ്ണികൃഷ്ണൻ മരളൂർ എന്നിവർ സംബന്ധിച്ചു.
