കൊയിലാണ്ടിയിൽ എൽഡിഎഫ് മണ്ഡലം കൺവൻഷൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണതുടർച്ചക്കും മണ്ഡലത്തിലെ വികസന മുന്നേറ്റത്തിനുമായി കെ. ദാസനെ എംഎൽഎയാക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കൊയിലാണ്ടി മണ്ഡലം കൺവൻഷൻ വൻ റാലിയായി മാറി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം അനക്സിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.

പി. വിശ്വൻ, സ്ഥാനാർത്ഥി കെ. ദാസൻ, കെ.കെ. മുഹമ്മദ്, എസ്. സുനിൽമോഹൻ, എൽജി ലിജീഷ്, ടി.കെ. ചന്ദ്രൻ, എം.പി. ഷിബു, സി. സത്യചന്ദ്രൻ, ടി. ചന്തു, സി. രമേശൻ, രാമചന്ദ്രൻ കുയ്യാണ്ടി, കെ.ടി.എം. കോയ, കെ.കെ. കണ്ണൻ, ആരിഫ് തങ്ങൾ എന്നിവർ സംസാരിച്ചു. ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു.

രാമചന്ദ്രൻ കുയ്യാണ്ടിയെ ചെയർമാനായും കെ.കെ. മുഹമ്മദിനെ സെക്രട്ടറിയായും എം.പി. ഷിബുവിനെ ട്രഷററായും ഉൾപ്പെടുത്തി 5001 അംഗ കമ്മിറ്റി രൂപീകരിച്ചു.

വൈസ് ചെയർമാൻമാരായി പി. വിശ്വൻ, ടി.കെ. ചന്ദ്രൻ, ടി. ചന്തു, യു.കെ. ചന്ദ്രൻ, കെ. ജീവാനന്ദൻ, സി. അശ്വനി ദേവ്, പി. സത്യൻ, അഡ്വ. കെ. സത്യൻ, ഇ.കെ. അജിത്ത്, എൻ. ശ്രീധരൻ, കെ.ടി. കല്യാണി, സി.കെ. ജയദേവൻ, കെ.കെ. കണ്ണൻ, വളപ്പിൽ മോഹനൻ, കെ.ടി.എം. കോയ, ഇ.എസ്. രാജൻ, എം. റഷീദ്, സി.വി. അനസ്, ആരിഫ് തങ്ങൾ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. എൽജി. ലിജീഷ്, ദീപ ഡി ഓൾഗ, പി. ബാബുരാജ്, കെ. ഷിജു, ടി. അരവിന്ദാക്ഷൻ, പി.വി. മനോജ്, അഡ്വ. എസ്. സുനിൽ മോഹൻ, കെ. ശശിധരൻ, രജീഷ് മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി. സത്യചന്ദ്രൻ, സി. രമേശൻ, എം. മുഹമ്മദലി, പി. ഷംസു, പി.എൻ.കെ. അബ്ദുള്ള എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.