കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവത്തിന് നാട് ഒരുങ്ങി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ടം മഹോത്സവം മാർച്ച് 27 മുതൽ ഏപ്രിൽ മൂന്നു വരെ ആഘോഷിക്കും. 27 ന് രാവിലെ കൊടിയേറ്റം. തുടർന്ന് കാഴ്ച ശീവേലി തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ മേള പ്രമാണിയാകും .10 . 30 ന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം .കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽനിന്ന് ആദ്യത്തെ അവകാശ വരവ് ക്ഷേത്രത്തിലും. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്നു, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വരവുകളും ക്ഷേത്രത്തിൽ എത്തും. വൈകീട്ട് കാഴ്ച ശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായർ നേതൃത്വം നൽകും.രാത്രി 7 .30ന് ബ്രഹ്മ ഭജൻസ് .28ന് രാവിലത്തെ കാഴ്ച ശിവലിക്ക് പോരൂർ ഹരിദാസും വൈകീട്ടത്തെ കാഴ്ച ശീവേലിക്ക് ഇരിങ്ങാപ്പുറം ബാബുവും നേതൃത്വം നൽകും .രാത്രി എട്ടുമണിക്ക് സദനം ജിതിൻ ,നീലേശ്വരം പ്രവീൺ പിഷാരടി എന്നിവരുടെ ഇരട്ട താഴമ്പക, 7.30 ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീത നിശ . 29 ന് രാവിലത്തെ കാഴ്ച ശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാര്യരും വൈകിട്ടത്തെ ശീവേലിക്ക് നീലേശ്വരം പ്രമോദ് മാരാരും നേതൃത്വം നൽകും. കൂടാതെ രാവിലെ 10. 30 ന് അക്ഷര ശ്ലോക സദസ് .വൈകീട്ട് നൃത്തപരിപാടി ,രാത്രി എട്ടുമണിക്ക് ചെറുതാഴം ചന്ദ്രൻ മാരാരുടെ തായമ്പക, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ ഉണ്ടാവും. 30ന് രാവിലത്തെ ശീവേലിക്ക് മട്ടന്നൂർ ശ്രീകാന്ത് നേതൃത്വം നൽകും.ബി കെ ഷീബ ബഹൻന്‍ജിയുടെ പ്രഭാഷണം.വൈകീട്ട് കാഴ്ച ശീവേലിക്ക് മണ്ണാർക്കാട് മോഹൻദാസ് മേള പ്രമാണിയാവും.രാത്രി എട്ടുമണിക്ക് ആലങ്കോട് സന്തോഷ് അശോക് ജി മാരാർ എന്നിവരുടെ ഇരട്ടത്തായമ്പക, 7.30ന് ഗാനമേള -ആര്യനന്ദ ആർ. ബാബു, പിന്നണി ഗായകൻ അരവിന്ദ് എന്നിവർ നേതൃത്വം നൽകും.31ന് രാവിലെത്തെ കാഴ്ച ശീവേലിക്ക് തൃപ്പങ്ങോട്ട് പരമേശ്വര മാരാർ നേതൃത്വം നൽകും .തുടർന്നു നാരായണീയം പാരായണം. വൈകീട്ടത്തെ കാഴ്ചശയിലേക്ക് ചെറുശ്ശേരി കുട്ടൻ മാരാർ നേതൃത്വം നൽകും. രാത്രി എട്ടുമണിക്ക് സദനം രാമകൃഷ്ണന്റെ തായമ്പക , നാടകം – ദേവി ചണ്ഡിക .ഏപ്രി ൽ ഒന്നിന് ചെറിയ വിളക്ക് .രാവിലത്തെ കാഴ്ച ശീവേലിക്ക് നീലേശ്വരം നന്ദകുമാർ നേതൃത്വം നൽകും.തുടർന്ന് അവകാശകരവ്,കോമത്ത് പോക്ക് ചടങ്ങ്, സംഗീതാർച്ചന. വൈകിട്ട് നാലുമണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി. മേളത്തിന പഴുവിൽ രഘു മാരാർ നേതൃത്വം നൽകും. തുടർന്ന് ഇരട്ടത്തായമ്പക – ശുകപുരം ദിലീപ് ശുകപുരം രഞ്ജിത്ത്. തുടർന്ന് മ്യൂസിക് ബാൻ്റ് -രമ്യ നമ്പീശൻ നേതൃത്വം നൽകും.ഏപ്രിൽ രണ്ടിന് വലിയ വിളക്ക് രാവിലത്തെ കാഴ്ച ശീവേലിക്ക് കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നൽകും, തുടർന്ന് മന്ദമംഗലത്തു നിന്നുള്ള ഇളനീർ കുലവരവും വസൂരി മാല വരവും ക്ഷേത്രത്തിൽ എത്തും. വൈകിട്ട് മൂന്നുമണി മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർ കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ് കൊല്ലത്ത് അരയൻ്റെ വെള്ളിക്കുട വരവ് , കൊല്ലന്റെ തിരുവായുധ വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിൽ എത്തും. വൈകിട്ട് കാഴ്ച ശീവേലി, ഡോ. ശുകപുരം ദിലീപ് നേതൃത്വം നൽകും.തുടർന്ന് ഇൻസ്ട്രുമെന്റൽ ലൈവ് . രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്.സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയപിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കും.ഒന്നാം പന്തി മേളം പ്രമാണം ഡോ. ശുകപുരം ദിലീപും രണ്ടാം പന്തിമേള പ്രമാണം കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുമാണ് .വാദ്യ കലാകാരന്മാരായ കല്ലൂർ ജയൻ, ശിവപുരം രഞ്ജിത്ത്, പനമണ്ണ മനോഹരൻ, വിനയൻ കൊയിലാണ്ടി ,കല്ലുവഴി പ്രകാശൻ, കലാമണ്ഡലം രതീഷ്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയൻ, നിഖിൽ കൊളപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മേളത്തിൽ 150 കലാകാരന്മാർ അണിനിരക്കും. ഏപ്രിൽ മൂന്നിന് കളിയാട്ടം. രാവിലെ ദേവസംങ്കീർത്തനം ഭജൻസ് ,വൈകീട്ട് കൊല്ലത്ത് അരയന്റെയും വെട്ടുവരുടെയും, തണ്ടാൻ്റെയും വരവുകൾ, മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ്. സ്വർണം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. പാലച്ചുവട്ടിലെ ചടങ്ങുകൾക്ക് ശേഷം നീലേശ്വരം പ്രവീൺ പിഷാരുടെ നേതൃത്വത്തിൽ മേളം. തുടർന്ന് ഊരു ചുറ്റലിനു ശേഷം വാളകം കൂടും.ഇതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.