ദേശീയപാത സർവീസ് റോഡിൽ വെങ്ങളം തിരുവങ്ങൂർ ഭാഗത്ത് ഗതാഗതക്കുരുക്ക്.കാപ്പാട് ഭാഗത്തേക്ക് കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്നതിനെ തുടർന്നാണ് വിഭാഗത്തെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.അവധി ദിനം ആയതിനാൽ കൂടുതൽ വാഹനങ്ങൾ റോഡിലുണ്ട്.തിരുവങ്ങൂരിൽ സർവീസ് റോഡ് കഴിഞ്ഞാൽ ആറുവരിപ്പാതയിലേക്ക് കടക്കുന്നതോടെ ഗതാഗതക്കുരുക്കിന് അയവ് വരുന്നുണ്ട്.
