ഡോ. വന്ദന ദാസ് കൊലക്കേസിൽ വിധി ഇന്ന് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം, വന്ദനയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദനദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതക കേസിൽ പ്രതി ജി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കോടതി വില്ലേജ് ചെയ്തിരുന്നു.
2023 പുലർച്ചയാണ് വന്ദനം മരിക്കുന്നത്. ചികിത്സയ്ക്കായി പോയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്നു വെളിയം ചെറുകോണം സ്വദേശി സന്ദീപ്. അക്രമസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ 70ലേറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന് വാദവും കോടതി തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രതിസന്ധി വധശിക്ഷ നൽകണമെന്നും പ്രോസിഷൻ ആവശ്യപ്പെട്ടു.
