കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ  എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ ഹോട്ടലുകളിലേക്ക് വാണിജ്യ സിലിണ്ടർ വിതരണം പുനരാരംഭിക്കാൻ തീരുമാനമായി. രണ്ട് ദിവസത്തിനുള്ളിൽ വിതരണം നടത്തുമെന്നാണ് വിവരം. പാചതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിലിണ്ടർ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ എൽപിജി വിതരണം പുനരാരംഭിക്കുന്നതിനെ തുടർന്ന് 23-ന് നടത്താനിരുന്ന ഹോട്ടലുടമകളുടെ സമരം മാറ്റിവച്ചു.
സിവിൽ സപ്ലൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഹോട്ടലുകളുടെ ആവശ്യം കണക്കിലെടുത്താണ് ആദ്യഘട്ട വിതരണം. 20 ശതമാനം സിലിണ്ടറായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഹോട്ടലുകളുടെ ആവശ്യാനുസരണം പിന്നീട് ഘട്ടംഘട്ടമായി വർദ്ധിപ്പിക്കും. ഇതിനായി എല്ലാ ജില്ലകളിലും ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കെഎച്ച്ആർഎ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്. ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കുമെന്ന കാര്യം യോ​ഗം ചർച്ചചെയ്തതതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.