കോഴിക്കോട് ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷൻ പൂർത്തിയായി

നിയമസഭ തിരഞ്ഞെടുപ്പില് വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും (ഇ.വി.എം) വിവിപാറ്റിന്റെയും ആദ്യഘട്ട റാന്ഡമൈസേഷന് കോഴിക്കോട് ജില്ലയിൽ പൂര്ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് കൂടിയായ ജില്ലാ കലക്ടര് സ്‌നേഹില് കുമാര് സിങ്ങിന്റെ അധ്യക്ഷതയില് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് കെ എസ് സുബിന്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര് എന്നിവരുടെ സാന്നിധ്യത്തില് കലക്ടറുടെ ചേംബറിലാണ് റാന്ഡമൈസേഷന് നടത്തിയത്. റാന്ഡമൈസേഷന്റെ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്ക്കും കൈമാറി.
ഓരോ പോളിങ് ബൂത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകള് (ബി.യു), കണ്ട്രോള് യൂണിറ്റുകള് (സി.യു), വിവിപാറ്റ് എന്നിവ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയര് വഴി അനുവദിക്കുന്ന പ്രക്രിയയാണിത്. ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന വോട്ട് യന്ത്രങ്ങളുടെ സീരിയല് നമ്പറുകള് മുഖേന സ്ഥാനാര്ഥികള്ക്ക് ഇ.വി.എം വിതരണ സമയത്തും വോട്ടെണ്ണല് സമയത്തും സമാന യന്ത്രം തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പില് കൂടുതല് സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കുള്ള ഇ.വി.എമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട വരണാധികാരികള്ക്കും ഉപ വരണാധികാരികള്ക്കും നല്കും. ദേശീയ-സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില് ഇവ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളില് സൂക്ഷിക്കും. മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ പട്ടിക അന്തിമമാക്കിയ ശേഷം, ആദ്യ റാന്ഡമൈസേഷന് നടത്തിയ ഇ.വി.എമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാര്ഥികള്ക്കും നല്കും.

Leave a Reply

Your email address will not be published.