മുന്നാസ് ഓഡിറ്റോറിയം അങ്കണത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈദ് ഗാഹ് സംഘടിപ്പിച്ചു

കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയം അങ്കണത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഈദ് ഗാഹിന്ന് വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി സഫ്വാൻ ബറാമി അൽ ഹികമി നേതൃത്വം നൽകി. തിന്മകൾക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവുമാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്വഫ്‌വാൻ ബറാമി അൽഹികമി ഈദ് സന്ദേശത്തിൽ പറഞ്ഞു. കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്ന ഈദ് ഗാഹിൽ പ്രഭാഷണം നാത്തുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുന്ന ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വർത്തമാനകാലത്ത് മാനവിക മൂല്യങ്ങളുടെ പ്രചാരണമാകണം നമ്മുടെ ലക്ഷ്യം. സാമുഹിക ശാക്തീകരണവും, സാമുദായിക ഐക്യവും വിസ്മരിച്ച് കൊണ്ട് പ്രവർത്തിച്ച് കൂടെന്ന് വിവിധയിടങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ഇമാമുമാർ ഉദ്ബോധിപ്പിച്ചു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതക്രമമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

കാപ്പാട്, എ.ടി ഫാം ഹൗസിൽ റഫീഖ് സലഫി ബുറൈദ നേതൃത്വം നൽകി. കൊല്ലം ഹിക്മ പരിസരത്ത് വെച്ച് നടന്ന ഈദ് ഗാഹിന് നൗഫൽ കണ്ണൂർ, അരിക്കുളം മുക്കിൽ അബ്ദുൽ നാസർ മദനി , നന്തി അൽ ഹിക്ക്മ ഈദ് ഗാഹിന്ന് മുജാഹിദ് ഹിക്കമിപറവണ്ണ, എന്നിവർനേതൃത്വം നൽകി

Leave a Reply

Your email address will not be published.