കൂമുള്ളി – കൊളത്തൂർ റോഡ് ഇനിയും തുറന്നില്ല, വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലയുന്നു

അത്തോളി കൂമുള്ളി – കൊളത്തൂർ റോഡിലെ പാലങ്ങൾ തുറക്കാത്തതിനാൽ കൊളത്തൂരിലേക്കും കൊളത്തൂർ ഹൈസ്കൂളിലേക്കുമുള്ള യാത്ര ദുരിതമാകും. വിദ്യാർഥികൾ അടക്കമുള്ളവരെ ഇത് ബാധിക്കും. കൂമുള്ളിയിൽ നിന്നും ചീക്കിലോട് നിന്നുമുള്ള ബസ്സുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. ഭഗവതി ചാൽ ക്ഷേത്രത്തിനു സമീപത്തെ ഓവു പാലത്തിൻ്റെ പണിക്കായി റോഡ് അടച്ചതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഓടാൻ കഴിയുന്നില്ല.

റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഓവുപാലങ്ങളും ഓവുചാലുകളും മാറ്റി നിർമിക്കുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നാണ് കൊളത്തൂർ റോഡ് നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. കോൺക്രീറ്റ് കഴിഞ്ഞിട്ടും പാലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ടിലെ ഗതാഗതം ഒരു മാസമായി നിലച്ചിരിക്കുന്നത്. കൂമുള്ളി മുതൽ കൊളത്തൂർ വരെ ആറ് ഓവു പാലങ്ങളാണ് നിർമ്മിക്കുന്നത്. മിക്കവാറും എല്ലാ പാലത്തിന്റെയും കോൺക്രീറ്റ് ജോലികൾ രണ്ടാഴ്ചമുമ്പ് പൂർത്തീകരിച്ചതാണ്. എന്നിട്ടും റോഡ് തുറന്നു കൊടുത്തിട്ടില്ല.

കോതങ്കലിൽ നിന്നും കുറവാളൂർ വഴിയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. ആറ് ബസുകളോടിയിരുന്ന റൂട്ടിൽ എല്ലാ ബസ്സുകളും കൂമുള്ളിയിലും ചീക്കിലോട്ടു നിന്നും തിരിച്ചു പോവുകയാണ്. റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായി ആറ് ഓവുപാലങ്ങൾ മാറ്റിപ്പണിയുന്നുണ്ടെങ്കിലും കൊളത്തൂർ വയലിലെ പ്രധാനപ്പെട്ട കല്ലറത്താഴെ ഓവുപാലം ഈ നിർമാണ ഘട്ടത്തിൽ പുതുക്കി പണിയുന്നില്ല. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അതോടൊപ്പം കെ.വി. എൽ.പി സ്കൂളിന് മുമ്പിലും കൊളത്തൂർ ഹൈസ്കൂളിന് സമീപവും ആവശ്യത്തിനുള്ള ഓവുചാൽ നിർമിക്കുന്നില്ലെന്നും പരാതിയുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Next Story

സ്കൂൾ പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Latest from Local News

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ അന്തരിച്ചു

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്