രാജ്യത്ത് പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA – Reg.No:03-21/88) ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ എം.പിയ്ക്ക് നേരിട്ട് നിവേദനം നൽകി .
കെപിപിഎ സംസ്ഥാന കമ്മിറ്റി അംഗം ജയൻ കോറോത്ത്, കെ.പി.പി.എ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഷെറിൻ കുമാർ, വടകര ഏരിയാ സെക്രട്ടറി പി. അഫ്രാസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് എം.പി അറിയിക്കുകയും, അദ്ദേഹം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയ്ക്ക് പ്രത്യേക കത്ത് നൽകാം എന്ന ഉറപ്പും നൽകി. നിയമപരമായ നടപടികൾ വൈകരുത് എന്നും എം.പി ഓർമിപ്പിച്ചു.
