ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇനി മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരിയുടെ നിർദേശം

കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിച്ചത്.

Leave a Reply

Your email address will not be published.