മരണപ്പെട്ടത് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും

കുറുവങ്ങാട് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജിലെ മൂന്ന് എം ബി ബി എസ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നാലാവര്‍ഷ വിദ്യാര്‍്ത്ഥിയും രണ്ടു പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും. കൊല്ലം സ്വദേശി നന്ദ കിഷോര്‍ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയാണ്. അഭിയാനും,അഭിനവും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും. നന്ദ കിഷോര്‍ കഴിഞ്ഞ വര്‍ഷം വരെ കോളേജ് ഹോസ്റ്റലിലായിരുന്നു താമസം. ഇപ്പോള്‍ പുറത്ത് വാടകയ്ക്ക് ആണ് താമസം. മറ്റു രണ്ടു പേര്‍ ഹോസ്റ്റലില്‍ ആണെന്നാണ് വിവരം.
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇലക്ടിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് മൂന്നു യുവാക്കള്‍ മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. അഞ്ജാത വാഹനം ഇടിച്ചപ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വീട്ടു വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും പ്രഥാമിക നിഗമം. ഇടിച്ച വാഹനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം പോലീസ് ആരംഭിച്ചു.സമീപത്തെ കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.